Tuesday, 5 February 2013

Cyber Law in India



Cyber Law in India

1. Tampering with computer source Documents
 Sec.65
2. Hacking with computer systems , Data Alteration
 Sec.66
3. Sending offensive messages through communication service, etc
 Sec.66A
4. Dishonestly receiving stolen computer resource or communication device 
Sec.66B
5. Identity theft 
Sec.66C
6. Cheating by personation by using computer resource
 Sec.66D
7. Violation of privacy
 Sec.66E
8. Cyber terrorism Sec.66F
9. Publishing or transmitting obscene material in electronic form  
Sec .67
10. Publishing or transmitting of material containing sexually explicit act, etc. in
electronic form
 Sec.67A
11. Punishment for publishing or transmitting of material depicting children in
sexually explicit act, etc. in electronic form 
Sec.67B
12. Preservation and Retention of information by intermediaries
 Sec.67C
13. Powers to issue directions for interception or monitoring or decryption of any
information through any computer resource
 Sec.69
14. Power to issue directions for blocking for public access of any information
through any computer resource
 Sec.69A
15. Power to authorize to monitor and collect traffic data or information through
any computer resource for Cyber Security
 Sec.69B
16. Un-authorized access to protected system
 Sec.70
17. Penalty for misrepresentation
 Sec.71
18. Breach of confidentiality and privacy
 Sec.72
19. Publishing False digital signature certificates
 Sec.73
20. Publication for fraudulent purpose
 Sec.74
21. Act to apply for offence or contraventions committed outside India  
Sec.75
22. Compensation, penalties or confiscation not to interfere with other
punishment
 Sec.77
23. Compounding of Offences
 Sec.77A
24. Offences with three years imprisonment to be cognizable 
Sec.77B
25. Exemption from liability of intermediary in certain cases
 Sec.79
26. Punishment for abetment of offences
 Sec.84B
27. Punishment for attempt to commit offences
 Sec.84C
28. Offences by Companies  
Sec.85

കേരള ചരിത്രം



കേരള ചരിത്രം



1. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും  പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
ഐതരേയ ആരണ്യകം

2. സംഘകാലഘട്ടത്ത് ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന രാജവംശം ഏത്?
ആയ് രാജവംശം

3. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത്?
തമിഴ്

4. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?
മുസിരിസ്

5. ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
ജോസഫ് റബ്ബാന്‍

6. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
നെഗ്രിറ്റോ വര്‍ഗ്ഗം

7. 3000
ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
ഹാരപ്പന്‍

8.
കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍

9.
ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
കരുനന്തടക്കന്‍

10.
കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
കരുനന്തടക്കന്‍

11. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
കാന്തള്ളൂര്‍ശാല

12. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
നെടുംചേരലാതന്‍

13. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
വേല്‍കേഴു കുട്ടുവന്‍

14. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍

15. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
സ്ഥാണു രവി വര്‍മ്മ

16. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
കുലശേഖര ആഴ്വാര്‍

17. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം

18. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

19. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

20. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍

21. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
ചെന്തരുണി


22. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്:
കോട്ടയം കേരളവര്‍മ്മ

23.
ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്?
ഭാസ്കരാചാര്യര്‍

24.
കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:
വാഴപ്പള്ളി ശാസനം

25.
നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?

26. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്:
ചൂര്‍ണി

27. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
കപിലന്‍

28. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
അരി 

29. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്?
തോലന്‍

30. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്?
രാമവര്‍മ്മ കുലശേഖരന്‍

31. വേണാട് രാജവംശത്തിന്റെ തലസ്ഥാനം:
കൊല്ലം

32.
വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ

33.
ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
സംഘകാലഘട്ടം


34. 232
ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
ബുദ്ധമതം

35.
ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
മണിമേഖല

36. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
സാത്തനാര്‍

37. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
കൃഷി

38. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍

39. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
ആയ് രാജവംശം 

40. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
പൊതിയന്‍മല

41. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
വിഴിഞ്ഞം

42.
ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
ശ്രീ പത്മനാഭന്‍

43.
ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍

44.
ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

45.
പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

46. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
വാഴപ്പള്ളി ശാസനം

47.
കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ:
അശോകന്റെ രണ്ടാം ശിലാശാസനം


48. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
പെരിയാര്‍

49.
സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
തൃക്കണാമതിലകം

50.
സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
ദിനാരം, കാണം

51. സംഘകാലത്തെ പ്രധാന കൃതികള്‍:
അകനാന്നൂറ്, പുറനാന്നൂറ്

52.
സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
മെഗസ്തനീസ്, പ്ലീനി

53.
കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍

54.
ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
ആയ് ആണ്ടിരന്‍

55.
മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
രഘുവംശം

56. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
രാമവര്‍മ്മ കുലശേഖരന്‍

57.
വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
രവി വര്‍മ്മന്‍

58.
വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി:
അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)

59. 1684-
ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി)

60
അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
സ്ഥാണു രവി വര്‍മ്മ

61. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
എ ഡി 851

62.
ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
ഭാസ്കര രവിവര്‍മ്മന്‍

63.
പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
ആന

64.
ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ന്‍റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
പാലിയം ശാസനം

65.
മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
പാലസ്തീന്‍

66. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
ഏഴിമല നന്ദന്‍

67.
സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
ഔവ്വയാര്‍

68.
ചിലപ്പതികാരം രചിച്ചതാര്?
ഇളങ്കോ അടികള്‍

69.
ഇളങ്കോ അടികളുടെ ആസ്ഥാനം:
തൃക്കണാമതിലകം

70.
കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍:
കുലശേഖര ആഴ്വാര്‍

71. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം:
മഹോദയപുരം (തിരുവഞ്ചിക്കുളം)

72
സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്‍റെ രചയിതാവ് ആര്?
തൊല്‍ക്കാപ്പിയാര്‍

73.
സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
റോം

74.
പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്:
രവിവര്‍മ്മ കുലശേഖരന്‍

75.
കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
തരിസാപ്പള്ളി ശാസനം

76. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
സ്ഥാണു രവി വര്‍മ്മ

77.
പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
ആയുര്‍വേദം

78.
ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?
മധുരൈകാഞ്ചി

79.
സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍

80.
സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്?
ചോള രാജവംശം

81. സംഘകാലകൃതികളില്‍ ഏറ്റവും പഴയത് ഏത്?
തൊല്‍ക്കാപ്പിയം

82.
പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിക്രമാദിത്യ വരഗുണന്‍

83.
ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കാന്തള്ളൂര്‍ശാല

84.
കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
കരുനന്തടക്കന്‍

85.
ചേരസാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്:
നെടുംചേരലാതന്‍

86. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം:
തൃക്കണാമതിലകം

87.
ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

88.
മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം:
1730

89.
മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം:
1731

90.
കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി:
ഡച്ചുകാര്‍

91. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം;
1705

92.
കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം:
1741
ആഗസ്റ്റ് 10

93.
കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം:
ബോള്‍ഗാട്ടി പാലസ്

94.
കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു?
ഡിലനോയ്

95.
വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്?
ഡിലനോയ്

96. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

97.
തിരുവിതാംകൂറിന്റെ സര്‍വ്വസൈന്യാധിപനായ വിദേശി ആര്?
ഡിലനോയ്

98.
ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട:
ഉദയഗിരി കോട്ട

99.. 1742
ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി:
മന്നാര്‍ ഉടമ്പടി

100. 1746
ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?
പുറക്കാട് യുദ്ധം

101. സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

102.
തിരുവിതാംകൂര്‍ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപന്‍ ആര്?
ഡിലനോയ്

103.
മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല്‍കിയത് ആര്?
എരുവയില്‍ അച്യുത വാര്യര്‍

104.
മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു?
രാമയ്യന്‍ ദളവ

105.
മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു?
1750
ജനുവരി 3

106. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

107.
തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

108.
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു?
രാജാ കേശവദാസന്‍

109.
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
മോര്‍ണിംഗ്ടണ്‍ പ്രഭു

110.
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്?
ബാലരാമഭരതം

111. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

112.
കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

113.
തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്?
രാജാ കേശവദാസന്‍

114.
വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ

115.
വേലുത്തമ്പി ദളവ ജനിച്ചതെവിടെ?
തലക്കുളം

116. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

117.
തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആര്?
രാജാ കേശവദാസന്‍

118.
വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്?
കന്യാകുമാരി ജില്ലയില്‍

119.
കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്?
വേലുത്തമ്പി ദളവ

120.
ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

121. 1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്?
മാര്‍ത്താണ്ഡവര്‍മ്മ

122.
ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയ തിരുവീതാംകൂര്‍ ഭരണധികാര്‍ ആര്?
വേലുത്തമ്പി ദളവ

123.
ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്?
രാജാ കേശവദാസന്‍

124.
വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
ദിവാന്‍ ഉമ്മിണിത്തമ്പി

125.
തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

126. 1789 ല്‍ ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

127.
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്?
രാജാ കേശവദാസന്‍

128.
കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?
വേലുത്തമ്പി ദളവ

129.
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം:
1809
ജനുവരി 11

130.
ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്?
ദിവാന്‍ ഉമ്മിണിത്തമ്പി

131. തിരുവിതാംകൂറില്‍ നെടുങ്കോട്ട പണികഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

132.
പാതിരാമണല്‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
വേലുത്തമ്പി ദളവ

133.
വേലുത്തമ്പി ദളവയുടെ മരണശേഷം തിരുവിതാംകൂര്‍ ദളവ ആയത് ആരാണ്‌?
ദിവാന്‍ ഉമ്മിണിത്തമ്പി

134.
തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു?
കേണല്‍ മെക്കാളെ

135.
ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
റാണി ഗൗരി ലക്ഷ്മി ഭായി

136. അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി

137.
തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം:
1812

138.
തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന്‍ ആയിരുന്ന ബ്രിട്ടീഷുകാരന്‍ ആരാണ്?
കേണല്‍ മണ്‍റോ

139.
നായര്‍ ഈഴവ വിഭാഗങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി പാര്‍വ്വതി ഭായി

140.
ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

141 തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി

142. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി പാര്‍വ്വതി ഭായി

143. ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന്‍
കേണല്‍ മണ്‍റോ

144. ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

145. സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്?
ഇരയിമ്മന്‍ തമ്പി

146. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍:
കേണല്‍ മണ്‍റോ

147. റീജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയത് ആരായിരുന്നു?
റാണി ഗൗരി പാര്‍വ്വതി ഭായി

148. ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി

149. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ്?
സ്വാതി തിരുനാള്‍

150. സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്?
മോഹിനിയാട്ടം

151. തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര്?
റാണി ഗൗരി ലക്ഷ്മി ഭായി

152.
തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്?
സ്വാതി തിരുനാള്‍

153.
സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള്‍ പില്‍ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?
രാജാസ് പ്രീ സ്കൂള്‍

154.
തിരുവിതാംകൂറില്‍ നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന്‍ പേഷ്കാര്‍ ആര്?
കണ്ടന്‍ മേനോന്‍

155.
തിരുവിതാംകൂറില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിച്ച രാജാവ് ആര്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

156. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

157.
തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?
ആലപ്പുഴ

158.
പാശ്ചാത്യരീതിയിലുള്ള ചികിത്സാസമ്പ്രധായം തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് ആര്?
റാണി ഗൗരി ലക്ഷ്മി ഭായി

159.
നൃത്തത്തില്‍ വര്‍ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്?
സ്വാതി തിരുനാള്‍

160.
തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്ന ലഘുലേഖ എഴുതിയത് ആര്?
ജി പരമേശ്വരന്‍ പിള്ള

161. 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അധികാരം നല്കിയ രാജാവ് ആരാണ്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

162.
തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
ആലപ്പുഴ

163.
തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്?
മാധവറാവു

164.
ബ്രിട്ടീഷുകാരനായ കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെ ദിവാനായി സേവനം അനുഷ്റിച്ചത് ആരുടെ ഭരണകാലത്താണ്?
റാണി ഗൗരി ലക്ഷ്മി ഭായി

165.
ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ

166. തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്?
റാണി ഗൗരി ലക്ഷ്മി ഭായി

167.
തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്?
സ്വാതി തിരുനാള്‍

168.
ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ചത് ആര്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

169.
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍?
ജയിംസ് ഡാറ

170.
തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ

171. തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്?
സ്വാതി തിരുനാള്‍

172.
തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ

173.
സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു?
ബാര്‍ട്ടന്‍

174.
ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിതരില്‍ ഉള്‍പ്പെടത്തത് ആര്?
എ ആര്‍ രാജരാജ വര്‍മ്മ, കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍, രാജാ രവി വര്‍മ്മ

175.
രാജാ രവി വര്‍മ്മ താമസിച്ചിരുന്ന കൊട്ടാരം:
മൂഢത്ത് മഠം

176. മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്:
സ്വാതി തിരുനാള്‍

177.
സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ

178.
വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

179.
പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്:
വിശാഖം തിരുനാള്‍ രാമവര്‍മ്മ

180.
പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്:
ശ്രീമൂലം തിരുനാള്‍

181. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
സ്വാതി തിരുനാള്‍

182.
ഏത് തിരുവീതാംകൂര്‍ രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത്?
ശ്രീമൂലം തിരുനാള്‍

183.
ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള്‍?
1903

184.
ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു?
ശ്രീ നാരായണഗുരു

185.
ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?
കുമാരനാശാന്‍

186. തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്?
ശ്രീമൂലം തിരുനാള്‍

187.
ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി?
കഴ്സണ്‍ പ്രഭു

188.
കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

189.
ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ

190.
തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
വിശാഖം തിരുനാള്‍ രാമവര്‍മ്മ

191. കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ

192.
ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്?
വിശാഖം തിരുനാള്‍ രാമവര്‍മ്മ

193.
ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്:
സ്വാതി തിരുനാള്‍

194.
തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ശ്രീമൂലം തിരുനാള്‍

195.
സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്‍?
1905

196. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ

197. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

198. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്?
ശ്രീമൂലം തിരുനാള്‍

199. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
വിശാഖം തിരുനാള്‍ രാമവര്‍മ്മ

200. കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്:
ശ്രീ നാരായണഗുരു